This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍

പട്ടണ ഗവേഷണം - കെ.സി.എച്ച്.ആര്‍.

കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനം. ചരിത്രത്തിലും മറ്റ് സാമൂഹ്യ ശാസ്ത്രവിഷയങ്ങളിലും ശാസ്ത്രീയമായി ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഗവേഷണസ്ഥാപനങ്ങളും സര്‍വകലാശാലകളുമായി അഫിലിയേഷന്‍ ഉള്ളതും കേരള സര്‍വകലാശാലയുടെ അംഗീകരിക്കപ്പെട്ട ഗവേഷണ സെന്ററുമാണ് കെ.സി.എച്ച്.ആര്‍.

സാമൂഹിക സിദ്ധാന്തങ്ങള്‍, ഗവേഷണ രീതികള്‍, എപ്പിഗ്രാഫി, പാലിയോഗ്രാഫി, നാണയപഠനശാസ്ത്രം എന്നിവയില്‍ ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍, ഇന്റേണ്‍ഷിപ്പ് പരിപാടികള്‍, ഹ്രസ്വകാല കോഴ്സുകള്‍ എന്നിവ കൗണ്‍സില്‍ സംഘടിപ്പിച്ചുവരുന്നു. ഗവേഷണം, പ്രസിദ്ധീകരണം, ഡോക്യുമെന്റേഷന്‍, പരിശീലനം, കോ-ഓര്‍ഡിനേഷന്‍ എന്നിവയാണ് കെ.സി.എച്ച്.ആറിന്റെ പ്രധാന പ്രവര്‍ത്തന മേഖലകള്‍.

കേരളത്തിലെ ജനങ്ങളുമായി ബന്ധപ്പെട്ടുള്ള പുരാരേഖകള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രാദേശിക സൂക്ഷ്മ ചരിത്രരചന നടത്തുക, സ്ഥാപനങ്ങളുടെ ചരിത്രനിര്‍മാണം, ജീവചരിത്രങ്ങളുടെ നിര്‍മാണം, കുടുംബചിത്ര പുരാരേഖ നിര്‍മാണം മുതലായ പ്രവര്‍ത്തനങ്ങളാണ് കൗണ്‍സില്‍ നടപ്പിലാക്കിയിരുന്നത്. ചരിത്രാതീതകാലംമുതല്‍ വര്‍ത്തമാനകാലം വരെയുള്ള കേരളത്തിന്റെ ചരിത്രം ശാസ്ത്രീയമായി തയ്യാറാക്കി ഒരു സമഗ്രവാല്യമായി പ്രസിദ്ധീകരിക്കുവാന്‍ കൌണ്‍സില്‍ പദ്ധതിയിട്ടിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍-പറവൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സുസ്ഥിരവും ചരിത്രപരവുമായ ടൂറിസം പദ്ധതിയുടെ നോഡല്‍ ഏജന്‍സിയാണ് കെ.സി.എച്ച്.ആര്‍. 2006-07 മുതല്‍ പട്ടണം എന്ന പ്രദേശത്ത് വിവിധ ഏജന്‍സികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉത്ഖനനം കേരള ചരിത്രകൗണ്‍സില്‍ നടത്തിവരുന്നു.

സുസജ്ജമായ ഒരു ഗ്രന്ഥശാലയും വിപുലമായ പുസ്തകശേഖരവുമുള്ള റിസര്‍ച്ച് റിസോഴ്സ് സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു. കേരളസമൂഹത്തെ സംബന്ധിച്ചുള്ള ആധികാരികമായ ഏതാനും വിവരങ്ങള്‍ 27 വാല്യങ്ങളിലായി കെ.സി.എച്ച്.ആര്‍. പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതിഭവന്‍ വളപ്പിലാണ് കെ.സി.എച്ച്.ആറിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍